സ്റ്റേറ്റ്മെന്റ് വാള്‍പേപ്പറും ഡാര്‍ക്ക് ബ്ലോക്ക് നിറങ്ങളും ഒഴിവാക്കിക്കൊണ്ട് നിങ്ങളുടെ ചുവരുകളില്‍ ഇളം നിറങ്ങള്‍ പതിപ്പിക്കാന്‍ ശ്രദ്ധിക്കുക. വെള്ള നിറത്തിലുള്ള ഷേഡുകള്‍ മുറിയില്‍ പ്രവേശിക്കുന്ന പ്രകൃതിദത്ത പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാല്‍ നമ്മുടെ വീടിന് ഉള്‍വശം നിറമുള്ളതായി മാറുന്നുണ്ട്.
നിങ്ങളുടെ വീടിന് പുറത്തുള്ള പച്ചപ്പ് ഉള്ളിലെ പ്രകാശ തലങ്ങളില്‍ ചെലുത്തുന്ന സ്വാധീനം മറക്കരുത്. വാതിലുകളിലും ജനലുകളിലും വളരുന്ന മരങ്ങള്‍, കുറ്റിക്കാടുകള്‍ അല്ലെങ്കില്‍ കയറുന്ന ചെടികള്‍ എന്നിവ വെട്ടിമാറ്റുക. ഇത് പലപ്പോഴും വീട് കാട് പിടിക്കുന്ന അവസ്ഥയിലേക്കും ഇരുണ്ട അവസ്ഥയിലേക്കും എത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക