മമ്മൂട്ടി, ജീവ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘യാത്ര 2’ റിലീസ് ചെയ്തു. തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടേയും മകനും മുഖ്യമന്ത്രിയുമായ ജഗന് മോഹന്‍ റെഡ്ഡിയുടേയും ജീവിതം ആധാരമാക്കിയാണ് യാത്ര 2 ഒരുക്കിയിരിക്കുന്നത്.
രണ്ടാം വട്ടവും വൈഎസ്ആറായി സ്ക്രീനിലെത്തിയ മമ്മൂട്ടിയുടെ രംഗങ്ങള്‍ പ്രേക്ഷകര്‍ ആഘോഷമാക്കി. മമ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത് 2019ൽ റിലീസ് ചെയ്ത യാത്രയുടെ രണ്ടാം ഭാഗമാണ് യാത്ര 2. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയായിട്ടാണ് യാത്രയിൽ മമ്മൂട്ടി വരുന്നത്. യാത്രയുടെ രണ്ടാം ഭാഗത്തിൽ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൻ വൈഎസ് ജഗന്റെ രാഷ്ട്രീയ യാത്രയാണ് പ്രമേയമാകുന്നത്. ജീവയാണ് ജഗന് റെഡ്ഡിയെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക