പുതിയ ചിത്രം ആർട്ടിക്കിൾ 370 ട്രെയിലർ ലോഞ്ചിനിടെ താൻ അമ്മയാകാൻ പോകുന്നുവെന്ന വിവരം വെളിപ്പെടുത്തി നടി യാമി ഗൗതമും ഭർത്താവും സിനിമാ നിർമ്മാതാവുമായ ആദിത്യ ധറും. ജീവിതത്തിൽ വലിയൊരു മാറ്റത്തിനു തയ്യാറെടുക്കുകയാണെന്നും താൻ അഞ്ചര മാസം ഗർഭിണിയാണെന്നും യാമി വെളിപ്പെടുത്തി.
രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്ന യാമിയും ആദിത്യയും 2021 ജൂണിലാണ് വിവാഹിതയായത്. ഉറി: ദ സർജിക്കൽ സ്ട്രൈക്കിന്റെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ആദിത്യ സുഹാസ് ജംഭാലെ സംവിധാനം ചെയ്യുന്ന ആർട്ടിക്കിൾ 370ലെ പ്രധാന നടിമാർ യാമി ഗൗതമും പ്രിയാമണിയും ആണ്. ജ്യോതി ദേശ് പാണ്ഡെ, ആദിത്യ ധർ, സഹോദരൻ ലോകേഷ് ധർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഈ ആക്ഷൻ പാക്ക്ഡ് പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ഫെബ്രുവരി 23ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. അക്ഷയ് കുമാർ, പങ്കജ് ത്രിപാഠി എന്നിവർക്കൊപ്പം അഭിനയിച്ച ഒഎംജി 2 അവസാനമായി റിലീസിനെത്തിയ യാമി ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക