മലപ്പുറത്ത് രണ്ട് വയസുള്ള കുഞ്ഞ് പാമ്പ് കടിയേറ്റ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് ദാരുണ സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് പാമ്പുകടിച്ച് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു കുട്ടി. ഇന്നലെ രാവിലെയാണ് പാമ്പ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ടാണ് രക്ഷിതാക്കൾ ശരീരം പരിശോധിച്ചു. കാലിൽ പാമ്പു കടിച്ച പാടുകൾ കണ്ടെത്തിയതോടെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക