ചെന്നൈ: ഡി.എം.കെ.യുടെ മുൻ രാജ്യസഭാംഗവും സമത്വ മക്കൾ കക്ഷി നേതാവുമായ നടൻ ശരത്കുമാർ എൻ.ഡി.എ. സഖ്യത്തിലേക്ക്. ഇതിന്റെ മുന്നോടിയായി ബി.ജെ.പി. നേതൃത്വവുമായി ആദ്യഘട്ടചർച്ചകൾ നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കന്യാകുമാരി, തിരുനെൽവേലി മണ്ഡലങ്ങളാണ് ശരത്കുമാർ ചോദിച്ചതെങ്കിലും ഒരു സീറ്റ് നൽകാമെന്നാണ് ബി.ജെ.പി.യുടെ നിർദേശം. ഇതിൽ തിരുനെൽവേലിക്കാണ് ശരത്കുമാർ പ്രാധാന്യം കൊടുക്കുന്നത്. തിരുനെൽവേലിയിൽ സീറ്റ് നൽകിയാൽ അദ്ദേഹംതന്നെ സ്ഥാനാർഥിയാവുമെന്നാണ് സൂചന.
തിരുനെൽവേലി, കന്യാകുമാരി, തെങ്കാശി ജില്ലകൾ സമത്വ മക്കൾ കക്ഷിക്ക് മതിയായ സ്വാധീനമുള്ള മേഖലകളാണ്. 1996-ൽ ഡി.എം.കെ.യിലൂടെയാണ് ശരത്കുമാർ രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്യുന്നത്. 1998 ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുനെൽവേലി മണ്ഡലത്തിൽ ഡി.എം.കെ. ടിക്കറ്റിൽ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക