പുതുച്ചേരി: ക്യാന്‍സർ വരൻ കാരണമാകുന്ന രാസവസ്തുവിന്റെ സാനിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പുതുച്ചേരിയില്‍ പഞ്ഞി മിഠായിക്ക് നിരോധനം ഏർപ്പെടുത്തി. എന്നാൽ, ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്ന് ഗുണനിലവാര സർട്ടിഫിക്കറ്റ് കിട്ടുന്ന വിൽപനക്കാർക്ക് കോട്ടൺ മിഠായി വിൽപന തുടരാവുന്നതാണ്.
പുതുച്ചേരിയില്‍ വിൽപ്പന നടത്തുന്ന പഞ്ഞി മിഠായിയില്‍ റോഡോമൈൻ ബി എന്ന രാസവസ്തുവിന്റെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി പുതുച്ചേരി ലഫ്റ്റനൻ്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. സാധാരണയായി വ്യാവസായിക ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന ഒരു കെമിക്കൽ ഡൈയാണ് റോഡോമൈൻ ബി. തീപ്പെട്ടിക്കമ്പുകളിലും, പച്ചക്കറികളിലും മറ്റും നിറം കൊടുക്കാനായി ഇവ ഉപയോഗിക്കാറുണ്ട്. ഈ രാസവസ്തു ശരീരത്തിലെത്തിയാൽ അർബുദത്തിന് പോലും കാരണമാകുന്ന ഈ രാസപദാർഥമാണ് പഞ്ഞി മിഠായിലും അടങ്ങിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക