സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാന് രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’.
ബ്ലാക്ക് ആൻഡ് വൈറ്റിൽ എത്തുന്ന ചിത്രം ഫെബ്രുവരി 15 നാണ് തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ റിലീസിന് മുന്നോടിയായി ഒരു ഗ്ലിംപ്സ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
https://www.facebook.com/watch/?v=795954572367494
രൗദ്രഭാവത്തിലുള്ള മമ്മൂട്ടിയെയാണ് വീഡിയോയിൽ കാണിക്കുന്നത്. മലയാളം, തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി ഭാഷകളിലാണ് ട്രെയിലർ റിലീസ് ചെയ്യുന്നത്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക.
സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് സംവിധായകൻ രാഹുൽ സദാശിവൻ തന്നെയാണ്.
നൈറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രനും എസ്. ശശികാന്തുമാണ് നിർമ്മാണം. ഛായാഗ്രഹണം- ഷെഹനാദ് ജലാൽ, എഡിറ്റർ-ഷഫീക്ക് മുഹമ്മദ് അലി, സംഗീതം- ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ- ടി ഡി രാമകൃഷ്ണൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക