ടൊവിനോ തോമസ് നായകനായി എത്തിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഡാര്വിൻ കുര്യാക്കോസാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വൻ മുന്നേറ്റമുണ്ടാക്കാനാകുന്നില്ലെങ്കിലും അത്ര മോശമല്ലാത്ത കളക്ഷൻ ചിത്രത്തിന് നേടാനാകുന്നുണ്ട്.
റിലീസിന് ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷനായി ചിത്രം നേടിയത് ആകെ 1.2 കോടി രൂപ ആണ്. ശനിയാഴ്ച അന്വേഷിപ്പിൻ കണ്ടെത്തും 1.5 കോടി രൂപയും നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിത്രം 1.67 കോടി രൂപയും നേടി. ഇന്നത്തെ ഏകദേശ കണക്കില്‍ 0.03 കോടി രൂപയുമാണ് എന്ന നിലയില്‍ അന്വേഷിപ്പിൻ കണ്ടെത്തും നാല് ദിവസത്തിനുള്ളില്‍ നേടുക 4.4 കോടി ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ റിലീസായ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. തിരക്കഥ ജിനു വി എബ്രഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക