ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസ് വിട്ടു. നേരത്തെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ ബാബ സിദ്ദീഖും മിലിന്ദ് ദിയറയും കോൺഗ്രസ് വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അശോക് ചവാന്റെ രാജി.
ഒറ്റവരി രാജിക്കത്ത് സമർപ്പിച്ചുകൊണ്ടാണ് അശോക് ജവാൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. രാജിക്കത്ത് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാനാ പട്ടോളക്ക് കൈമാറി. മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ബിജെപി ശിവസേന എൻസിപി സഖ്യത്തിൽ അദ്ദേഹം ചേരും എന്നാണ് സൂചന.
ബിജെപിയുടെ രാജ്യസഭാ സീറ്റ് ചവാന് നൽകിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നേതാക്കളുടെ രാജി തലവേദനയായി മാറിയിരിക്കുകയാണ് കോൺഗ്രസിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക