ദക്ഷിണ റെയില്‍വേയിലെ ആദ്യ ട്രാന്‍സ്- ടിടിഇ ആയി സിന്ധു ഗണപതി . ട്രാവലിങ് ടിക്കറ്റ് എക്സാമിനര്‍ എന്നാണ് ടിടിഇ’യുടെ പൂർണ്ണരൂപം. കഴിഞ്ഞയാഴ്ചയാണ് നാഗര്‍കോവില്‍ സ്വദേശിനിയായ സിന്ധു ഡിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷനിലെ ടിടിഇ ഉദ്യോഗസ്ഥയായി ജോലിയിൽ കയറുന്നത്.
ജി സിന്ദന്‍ റെയില്‍വേ ജോലിയില്‍ പ്രവേശിക്കുന്നത് 2003ല്‍ ആണ്. എന്നാൽ പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ഇവർ സിന്ധുവായി മാറുകയായിരുന്നു. മാനസിക സമ്മര്‍ദം അലട്ടിയതോട് 2010ല്‍ ജോലി ഉപേക്ഷിച്ച് സഹട്രാന്‍സ്ജെന്‍ഡറുകള്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയിരുന്നു. എങ്കിലും 18 മാസത്തിനുശേഷം തിരികെ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ലിംഗമാറ്റം അംഗീകരിച്ച റെയില്‍വേ അധികൃതര്‍ വനിതാ ജീവനക്കാരിയായി പരിഗണിക്കുകയായിരുന്നെന്ന് സിന്ധു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക