പാസ്പോർട്ടിലും നമ്പർ വൺ ആയി കേരളം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് പാസ്പോർട്ട് ഉള്ള സംസ്ഥാനം എന്ന ബഹുമതിയും കേരളം സ്വന്തമാക്കി. രാജ്യത്ത് ആകെ ഉള്ള പാസ്പോർട്ട് ഉടമകളുടെ 15 ശതമാനവും മലയാളികളാണ്. 9,26,24,661 പാസ്പോർട്ടുകൾ ആണ് രാജ്യത്ത് ആകെയുള്ളത് എന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നത്.
ഇതിൽ 98,92,840 എണ്ണവുംകേരളത്തിലാണ്. കേരള ജനസംഖ്യയുടെ നാലിലൊന്ന് പേരും പാസ്പോർട്ട് ഉടമകളാണ്. 13 കോടി ജനസംഖ്യയുള്ള സംസ്ഥാനമായ മഹാരാഷ്ട്രയാണ് 98,11,366 പാസ്പോർട്ട് ഉടമകളുമായി രണ്ടാം സ്ഥാനത്തുള്ളത്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യത്തെ സംസ്ഥാനമായ ഉത്തർപ്രദേശിൽ 87,85,792 പാസ്പോർട്ട് ഉടമകളാണ് ഉള്ളത്. 24 കോടിയാണ് ഇവിടത്തെ ജനസംഖ്യ.
വനിതാ പാസ്പോർട്ട് ഉടമകളുടെ എണ്ണത്തിലും കേരളമാണ് ഒന്നാം സ്ഥാനത്തുള്ളത്. 98,9840 പാസ്പോർട്ട് ഉടമകൾ 42,17,661 എണ്ണവും വനിതകളുടേതാണ്. 40,75,512 സ്ത്രീ പാസ്പോർട്ട് ഉടമകളുമായി മഹാരാഷ്ട്ര തന്നെയാണ് സ്ത്രീ പാസ്പോർട്ട് ഉടമകളുടെ എണ്ണത്തിലും രണ്ടാം സ്ഥാനത്ത് ഉള്ളത്.
80 ശതമാനത്തിലധികവും ഉത്തർപ്രദേശിലെ പാസ്പോർട്ട് ഉടമകളിൽ പുരുഷന്മാരാണ്. ഇവിടെ 17,27,089 ത്രീ പാർക്ക് പാസ്പോർട്ട് ഉടമകൾ മാത്രമാണ് ഉത്തർപ്രദേശിൽ ഉള്ളത്. കേരളത്തിൽ 2023ൽ മാത്രം15,47,825 പാസ്പോർട്ടുകളാണ് അനുവദിച്ചത്. കോവിഡ് സമയമായ 2020ൽ 6,50,708 പാസ്പോർട്ടുകളും 2021ൽ ഇത് 929369 എണ്ണവും ആയിരുന്നു. 10 ലക്ഷത്തിൽ താഴെ പാസ്പോർട്ടുകൾ അനുവദിച്ച വർഷം കൂടിയായിരുന്നു 2020ഉം 2021ഉം. വിദേശ കുടിയേറ്റ സംസ്ഥാനമായ പഞ്ചാബിൽ ആകെയുള്ളത് 70,13,751 പാസ്പോർട്ട് ഉടമകളാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക