ചെന്നൈ: വിജയ്യുടെ രാഷ്ട്രീയ പാർട്ടിക്കെതിരെ വക്കീൽ നോട്ടീസ്. വിജയ് പാർട്ടിക്ക് തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് നല്‍കിയതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
തമിഴക വാഴുറിമൈ കച്ചി (ടിവികെ) നേതാവ് ടി വേല്‍മുരുകനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
ടി വേല്മുരുകൻ രജിസ്റ്റർ ചെയ്ത ചുരുക്ക പേരായ ടിവികെ വിജയുടെ പാർട്ടിക്ക് നൽകിയതിനെതിരായാണ് വക്കീൽ നോട്ടീസ്.
നിലവിൽ തങ്ങളാണ് ടിവികെ എന്ന പേര് ഉപയോഗിക്കുന്നത് വിജയ്യുടെ പാർട്ടിയും ഇതേ പേര് ഉപയോഗിച്ചാൽ പൊതു ജനങ്ങൾക്കും സംശയം വർദ്ധിക്കുമെന്നാണ് വേൽ മുരുകന്റെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക