ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തിയ അന്വേഷിപ്പിൻ കണ്ടെത്തും എന്നാൽ ചിത്രത്തെ പ്രശംസിച്ച നടി മഞ്ജു വാര്യർ. “മസ്റ്റ് വാച്ച്” എന്നായിരുന്നു ചിത്രം കണ്ട ശേഷം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ മഞ്ജുവാര്യർ പ്രതികരിച്ചത്.
‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിലെ നായകൻ ടോവിനോ തോമസിനെയും സംവിധായകൻ ഡാർവിനെയും നിർമാതാവ് ഡോൾവിനെയും ക്യാമറമാൻ ഗൗതം ശങ്കറിനെയും ഒക്കെ പ്രത്യേകം പ്രത്യേകം അഭിനന്ദിക്കാനും താരം മറന്നില്ല. നിരവധി പേർ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.
സസ്പെൻസ് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം വലിയ പ്രേക്ഷക സ്വീകാര്യതയോടെ തിയേറ്ററുകളിൽ മുന്നേറുന്നുണ്ട്. പുതുമയുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ഫോർമുലയാണ് ചിത്രത്തിലേത്.
തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹറ,സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജിനു വി എബ്രഹാം ആണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക