ചൂടുകാലത്ത് കുടിക്കാൻപറ്റിയ’ഏറ്റവും നല്ല പാനീയമാണ് നാരങ്ങാ വെള്ളം. കൊച്ചുകുട്ടികള്‍ക്ക് വരെ ഇത് ഈസി ആയി ഉണ്ടാക്കാം. കുറച്ചു മാത്രം ചേരുവകള്‍ മതി. എന്നാല്‍ ഇനി നാരങ്ങാവെള്ളം ഉണ്ടാക്കുമ്പോള്‍ ഈ ചേരുവകള്‍കൂടി ഒന്ന് ചേര്‍ത്ത് നോക്കൂ…വ്യത്യസ്തവും രുചികരവുമായൊരു കൂട്ട് പരിചയപ്പെടാം.
ആവശ്യമായ ചേരുവകള്‍
നാരങ്ങ 1 (വലുത്)
കശുവണ്ടി 12 എണ്ണം
ഇഞ്ചി 1 (ചെറിയ കഷ്ണം)
മാങ്ങാ പഴുത്തത് 2-3 കഷ്ണം
പഞ്ചസാര/തേന്‍
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജെറിലേക്ക് ഒരു വലിയ നാരങ്ങയുടെ നീര് ഒഴിക്കാം. ഇതിലേക്ക് 10 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്ത് വച്ചിരുക്കുന്ന 15 കശുവണ്ടി ഇടുക. ഇത് നന്നായി അടിച്ചെടുക്കുക. ഇനി ചെറിയ ഒരു ഇഞ്ചി, ചെറിയ കഷ്ണം മാങ്ങാ, ഐസ് ക്യൂബ്സ്, ആവശ്യത്തിന് പഞ്ചസാര, 2 ഗ്ലാസ്സ് വെള്ളം എന്നിവ കൂടി ഇതിലേക്ക് ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇവ അരിപ്പയില്‍ അരിച്ചെടുക്കുക. ഏറ്റവും സ്വാദിഷ്ട്ടമായ നാരങ്ങാവെള്ളം റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക