പാങ്ങോട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സിപിഒ ബിനു എസ് ആണ് മരിച്ചത്. വീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചടയമംഗലം കലയം സ്വദേശിയാണ് മരിച്ച ബിനു.
സംഭവത്തിൽ ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്ന് രാവിലെയും ബിനു രാവിലെ നടക്കാൻ ഇറങ്ങിയുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പഴയ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക