ധനുഷ് വീണ്ടും സംവിധായകനാകുന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് അണിയറപ്രവർത്തകർ. ഇത്തവണ വലിയ സ്റ്റാർ കാസ്റ്റ് ഒന്നുമില്ലാതെ യുവതാരങ്ങളെ അണിനിരത്തിയാണ് നടൻ ചിത്രം ഒരുക്കുന്നത്. ‘നിലാവക്ക് എൻ മേൽ എന്നടി കോബം’ എന്നാണ് ചിത്രത്തിന്റെ പേര്.
മലയാളി താരങ്ങളായ മാത്യു തോമസ്, പ്രിയ പ്രകാശ് വാരിയർ, അനിഖ സുരേന്ദ്രൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ റാബിയ ഖാട്ടൂൺ, പവിഷ് വി, രമ്യ രംഗനാഥൻ, വെങ്കിടേഷ് മേനോൻ എന്നിവരും അണിനിരക്കുന്നുണ്ട്. ജി.വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക