മോളിവുഡിലെ പുതിയ പ്രണയ വസന്തമായി മാറിയിരിക്കുകയാണ് ന്യൂ ജെൻ ചിത്രം പ്രേമലു. അധികം ഹൈപ്പമൊന്നുമില്ലാതെ റിലീസ് ചെയ്ത ഈ ചിത്രം പ്രതീക്ഷയ്ക്കപ്പുറമുള്ള വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. ഒട്ടും വൈകാതെ പ്രേമലു 50 കോടി ക്ലബില്‍ എത്തുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതിനിടയില്‍ യുഎഎയിലും പ്രേമലു റെക്കോര്‍ഡ് കളക്ഷൻ നേടിയിരിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് വിവരം.
യുകെയില്‍ പ്രേമലു പത്ത് ദിവസത്തെ കളക്ഷനില്‍ വൻ മുന്നറ്റമാണ് നടത്തിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്. ഇതുവരെയായി യുഎയില്‍ പ്രേമലു 9.2 കോടി രൂപ നേടിയിരിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. പ്രേമലുവിനറെ നേട്ടം മലയാള സിനിമ മേഖലയെ അമ്പരപ്പിച്ചിരിക്കുകയാണ്. രണ്ടാമാഴ്ചയിലും പ്രേമലും മികച്ച നേട്ടമുണ്ടാക്കുമെന്നാണ് കളക്ഷൻ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്ത് മാത്രം പ്രമലുവിന്റെ 10 ദിവസത്തെ കളക്ഷൻ കണക്കുകളും സര്‍പ്രൈസായിരിക്കുകയാണ്. കേരളത്തില്‍ നിന്ന് പ്രേമലു 22.36 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഞായറാഴ്ച കേരളത്തില്‍ നിന്ന് 3.52 കോടി രൂപയും ചിത്രം നേടിയത് കണക്കിലെടുമ്പോള്‍ നസ്ലിൻ നായകനായെത്തിയ ചിത്രം വമ്പൻ ഹിറ്റാകുമെന്ന് ഉറപ്പായിരിക്കുകയാണ്. മമ്മൂട്ടി ചിത്രം ഭ്രമയുഗമുണ്ടെങ്കിലും മലയാളത്തിന്റെ യുവ താരങ്ങള്‍ ബോക്സ് ഓഫീസില്‍ കുതിക്കുന്നത് അത്ഭുതമായി മാറുകയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക