ധാരാളം ആന്റി ഓക്സിഡന്റുകളാലും മഗ്നീഷ്യം, കാത്സ്യം, വിറ്റാമിൻ B1, B6 എന്നീ പോഷകഘടങ്ങളാലും സമ്പുഷ്ടമാണ് ഞാവൽപ്പഴം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും ഞാവൽ പഴം കഴിക്കുന്നത് നല്ലതാണ്. ഹൃദ്രോഗങ്ങളെ ചെറുക്കുന്നതിനും ഇത് സഹായകരമാണ്.
രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിൽ ഞാവൽ പഴത്തിന്റെ കുരു സഹായിക്കുന്നു. കുട്ടികളിലെയും മുതിർന്നവരിലെയും ഓർമ ശക്തി വർധിപ്പിക്കുന്നതിനാൽ പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്.
ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് കാൻസറിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഞാവൽ പഴം കൊണ്ട് എന്തൊക്കെ വിഭവങ്ങൾ തയ്യാറാക്കാം എന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. അതിലൊന്നാണ് അച്ചാർ. ഞാവൽ പഴം കൊണ്ട് നല്ല രുചികരമായ അച്ചാർ തയ്യാറാക്കിയാലോ…
ചേരുവകൾ
ഞാവൽപ്പഴം- 1/2 കിലോ
ഇഞ്ചി – 2 സ്പൂൺ
വെളുത്തുള്ളി – 8-10 അല്ലി
ഉലുവ – 1/2 സ്പൂൺ
നല്ലെണ്ണ – 4 സ്പൂൺ
കടുക് – ആവശ്യത്തിന്
ചുവന്ന മുളക് – 4 എണ്ണം
കറിവേപ്പില – 2 തണ്ട്
മുളക് പൊടി – 2 സ്പൂൺ
കാശ്മീരി ചില്ലി – 2 സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾ പൊടി – 1/2 സ്പൂൺ
കായപ്പൊടി – 1/2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ചട്ടി ചൂടാക്കി അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കടുക് ചേർത്ത് പൊട്ടിക്കുക. ഇതിലേക്ക് ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഞാവൽപ്പഴം, മുളകുപൊടി, കശ്മീരി മുളകുപൊടി, ഉപ്പ്, കായം പൊടിച്ചത് എന്നിവ ചേർത്ത് നന്നായി ഇളക്കി 5 മിനുട്ട് മൂടി വയ്ക്കുക. ശേഷം മൂടി തുറന്ന് തീ ഓഫാക്കി, നന്നായി ഒന്നുകൂടി ഇളക്കി വയ്ക്കുക. ഇത് ചൂട് മാറിയതിനു ശേഷം വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക