ഇന്ദ്രൻസും ജാഫർ ഇടുക്കിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘കുട്ടന്റെ ഷിനിഗാമി’ വരുന്നു. റഷീദ് പാറക്കൽ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കാലനും ആത്മാവും ചേർന്ന് നടത്തുന്ന ഇൻവസ്റ്റിഗേഷനാണ്.
ടൈറ്റിലിൽ തന്നെ കൗതുകമൊളിപ്പിച്ചെത്തുന്ന സിനിമയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകർ
കാലൻ എന്നാണ് ഷിനി ഗാമി എന്ന ജാപ്പനീസ് പദത്തിന്റെ അർഥം. ജപ്പാനിൽ നിന്നും ഷിനി ഗാമി കോഴ്സ് പൂർത്തിയാക്കി ഡോക്ട്ട്രേറ്റ് നേടിയ ആളാണ് ഈ ചിത്രത്തിലെ ഷിനി ഗാമി. കുട്ടൻ എന്ന ആത്മാവായാണ് ജാഫർ ഇടുക്കി ചിത്രത്തിലെത്തുന്നത്. ഷിനി ഗാമിയായി ഇന്ദ്രൻസ് വേഷമിടുന്നു.
നാം കേട്ടതും കണ്ടിട്ടുള്ളതുപോലെയുള്ള രൂപങ്ങളല്ല, ഒരു ഗിമിക്സും ഈ കഥാപാത്രങ്ങൾക്കില്ലായെന്ന് സംവിധായകൻ റഷീദ് പാറക്കൽ പറഞ്ഞു. ഹ്യൂമർ, ഫാന്റസി, ഇൻവസ്റ്റിഗേഷൻ ഴോണറിൽ ആണ് ചിത്രം ഒരുങ്ങുന്നത്.
അനീഷ് ജി. മേനോൻ, ശ്രീജിത്ത് രവി, സുനിൽ സുഖദ, അഷറഫ് പിലായ്ക്കൽ, ഉണ്ണിരാജ, മുൻഷി രഞ്ജിത്ത്, പ്രിയങ്ക, അഖില സന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ തന്നെയാണ് ഇതിലെ ഗാനങ്ങളും രചിച്ചിരിക്കുന്നത്.
വ്യത്യസ്തമായ പ്രമേയങ്ങൾ തിരശീലയിലേക്ക് പകർത്തുന്ന റഷീദ് ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. ഈ ചിത്രത്തിലൂടെയും തികച്ചും വേറിട്ട ഒരു പ്രമേയത്തിനാണ് അദ്ദേഹം ദൃശ്യഭാഷ്യം ഒരുക്കുന്നത്.
സംഗീതം- അർജുൻ വി. അക്ഷയ, ഗായകർ – ജാഫർ ഇടുക്കി, അഭിജിത്ത്, ഛായാഗ്രഹണം -ഷിനാബ് ഓങ്ങല്ലൂർ, എഡിറ്റിംഗ് – സിയാൻ ശ്രീകാന്ത്, കലാസംവിധാനം – എം. കോയാസ് എം, മേക്കപ്പ് – ഷിജിതാനൂർ, കോസ്റ്റ്യൂം ഡിസൈൻ – ഫെമിന ജബ്ബാർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – രഞ്ജിത്ത് രാമനാട്ടുകര, ശ്രീജിത്ത് ബാലൻ, സഹ സംവിധാനം – രാഗേന്ദ്, ബിനു ഹുസൈൻ, നിർമ്മാണ നിർവ്വഹണം -പി.സി. മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈനർ -രജീഷ് പത്താംകുളം.
മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലായ്ക്കൽ നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഒറ്റപ്പാലത്ത് പുരോഗമിക്കുന്നു. പി.ആർ.ഒ- വാഴൂർ ജോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക