നടൻ അക്ഷയ് കുമാറും സംവിധായകൻ പ്രിയദർശനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബറിൽ ആരംഭിക്കും. തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഏക്താ കപൂറാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ കഥയിൽ ഒറിജിനാലിറ്റി തോന്നിപ്പിക്കാനായി തിരക്കഥയിൽ ചില മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങാൻ പോവുന്നതിന്റെ സന്താേഷത്തിലാണ് താൻ എന്ന് പ്രിയദർശൻ പറഞ്ഞു.
സെപ്റ്റംബറിൽ ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്ന ഹൊറർ ത്രില്ലറിനായുള്ള തയ്യാറെടുപ്പിലാണെന്നും സിനിമ നല്ല രീതിയിൽ തന്നെ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അക്ഷയ് കുമാർ പറഞ്ഞു.
പ്രേത സാന്നിധ്യമുണ്ടോ ഇല്ലയോ എന്ന് പ്രേക്ഷകർ അവസാനം വരെ ഊഹിച്ചുകൊണ്ടിരിക്കുന്ന ഒരു അമാനുഷിക ത്രില്ലർ എന്ന് ചിത്രത്തെ മികച്ച രീതിയിൽ വിശേഷിപ്പിക്കാം എന്നായിരുന്നു പ്രിയദർശൻ പറഞ്ഞത്.
പ്രിയദർശന്റെ സംവിധാനത്തിൽ അക്ഷയ് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായ ഹേരാ ഫേരി അക്ഷയ് കുമാറിന് താരപരിവേഷം സമ്മാനിക്കാൻ സഹായിച്ച ചിത്രങ്ങളിലൊന്നായിരുന്നു.
മലയാളത്തിലെ ഹിറ്റ് ചിത്രം ‘വെള്ളാനകളുടെ നാട്’ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഖട്ടാ മീട്ടാ എന്ന ചിത്രം.’ഹേരാ ഫേരി’, ‘ഭൂൽ ഭുലയ്യ’, ‘ഗരം മസാല’ തുടങ്ങിയ ചിത്രങ്ങളും അക്ഷയ് കുമാർ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക