നിരവധി കഥാപാത്രങ്ങളിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ലക്ഷ്മി പ്രമോദ്. ഒട്ടനവധി സീരിയലുകളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും കുടുംബ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ താരത്തിന് കഴിഞ്ഞു.
ഇപ്പോഴിതാ നിറവയറിൽ താരം നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കോഫി ബ്രൗൺ നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയാണ് താരം ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. നിലവിൽ അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്തതിനു പിന്നാലെയാണ് താൻ ഗർഭിണിയാണെന്ന് വിവരം താരം ആരാധകരുമായി പങ്കുവെച്ചത്.
ബ്ലൗസ് ലെസ് സ്റ്റൈലാണ് ചൂസ് ചെയ്തിരിക്കുന്നത്. സിൽവർ സീക്വൻസോടുകൂടിയ ബോർഡർ പ്ലെയിൻ സാരിക്ക് കൂടുതൽ ഭംഗി നൽകുന്നുണ്ട്. ഗർഭകാലത്തിന്റെ അവസാന നിമിഷങ്ങൾ ആഘോഷമാക്കുന്ന താരം ട്രഡീഷണൽ ലുക്ക് ക്രിയേറ്റ് ചെയ്യുന്നതിനായി പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളാണ് ധരിച്ചിരിക്കുന്നത്.
ഗോൾഡൻ നിറത്തിലുള്ള വളകളുടെ ഒപ്പം പാദസരവും കമ്മലുകളും ധരിച്ചിട്ടുണ്ട്. “ആ കുഞ്ഞ് മുഖം കാണാനും എന്റെ കയ്യിൽ ഇങ്ങനെ കോരിയെടുക്കാനും ഉള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം” എന്ന അടിക്കുറിപ്പോടെ ലക്ഷ്മി തന്നെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. താരത്തിന്റെ സഹപ്രവർത്തകരും ആരാധകരും അടക്കം നിരവധി പേരാണ് ആശംസകളുമായി രംഗത്ത് വരുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക