ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനങ്ങൾക്ക് നിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സംസ്ഥാനങ്ങൾക്ക് കർശന നിർദേശങ്ങളുമായി രംഗത്തു വന്നത്.
ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട നിർദ്ദേശമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ളത്. സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥരെ മൂന്നുവർഷം പൂർത്തിയാക്കിയ ശേഷം അതേ പാർലമെന്റ് മണ്ഡലത്തിനുള്ളിൽ മറ്റൊരു ജില്ലയിൽ നിയമിക്കുന്നില്ലെന്ന കാര്യത്തിൽ ഉറപ്പ് വരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒരേ പാർലമെന്റ് മണ്ഡലത്തിനുള്ളിലെ തൊട്ടടുത്ത ജില്ലകളിൽ ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാരുകൾ സ്ഥലം മാറ്റുന്ന പ്രവണത വർദ്ധിച്ചു വന്നതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെതിരെ നടപടിയുമായി രംഗത്ത് വന്നത്.
ലോക്സഭാ അല്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം ജില്ലയിൽ നിയമിക്കപ്പെട്ടവരോ അല്ലെങ്കിൽ ഒരു സ്ഥലത്ത് മൂന്നുവർഷം പൂർത്തി ആക്കിയവരോ ആയ എല്ലാ ഓഫീസർമാരെയും സ്ഥലം മാറ്റണം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. ഈ നിർദ്ദേശം കർശനമായി പാലിക്കണം എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക