എസ്എസ് രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുനാഥ്. മഹേഷ് ബാബു വ്യസ്ത്യസ്തമായ വേഷമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നിലവിൽ പുരോഗമിക്കുകയാണ്. എന്നാല്‍ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍, മറ്റു അഭിനേതാക്കൾ ആരൊക്കെ എന്നത് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഒന്നും അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.
ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച് പുതിയ അപ്ഡേറ്റ് വരുന്നതുവരെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുത് എന്ന കർശന നിർദേശം രാജമൗലി മഹേഷ് ബാബുവിന് നൽകിയിട്ടുണ്ട് എന്നാണ് തെലുങ്കു മാധ്യമങ്ങൾ പുറത്തുവിടുന്ന വാർത്ത. ചിത്രത്തിന് മഹാരാജ എന്ന് പേരിടാനും അണിയറപ്രവർത്തകർ ചർച്ച ചെയ്യുന്നുണ്ടെന്നും അഡ്വഞ്ചർ ത്രില്ലർ ചിത്രം ആയതിനാൽ രാജമൗലിയും സംഘവും വിവിധ ടൈറ്റിലുകള്‍ തേടുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
SSMB29 എന്നാണ് ചിത്രത്തിന് ഇപ്പോൾ താത്കാലികമായി കൊടുത്തിരിക്കുന്ന പേര്. രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബുവിന്റെ 29മത്തെ ചിത്രം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആര്‍ആര്‍ആര്‍ ആയിരുന്നു രാജമൗലി സംവിധാനം ചെയ്ത ഏറ്റവും അവസാനം ഇറങ്ങിയചിത്രം. നിരൂപക പ്രശംസയും, ബോക്സോഫീസ് വിജയവും ചിത്രം നേടിയിരുന്നു. ചിത്രത്തിന്റെ സംഗീതത്തിന് എം എം കീരവാണിക്ക് ഒസ്കാര്‍ അവാര്‍ഡും ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക