യാമി ഗൗതം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് സിനിമയാണ് ആര്‍ട്ടിക്കിള്‍ 370. ആഭ്യന്തര-രാജ്യാന്തര ബോക്സോഫീസിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന സിനിമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കേർപ്പെടുത്തിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ആദിത്യ സുഹാസ് ജംഭാലെയാണ് ആര്‍ട്ടിക്കിള്‍ 370 സംവിധാനം ചെയ്യുന്നത്.
സിനിമയ്ക്ക് ഈ വിലക്ക് വൻ തിരിച്ചടിയാകുമെന്നാണ് സൂചന. എന്നാൽ ഈ നടപടിയെക്കുറിച്ച് സർട്ടിഫിക്കേഷൻ ബോർഡ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ഇതിന് മുൻപ് ഹൃത്വിക് റോഷൻ-ദീപിക പദുകോൺ ചിത്രം ഫൈറ്ററും ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചിരുന്നു. ഇത് സിനിമയുടെ കളക്ഷനെയും വലിയ രീതിയിൽ ബാധിച്ചിരുന്നു.
ഇൻ്റലിജൻസ് ഓഫീസറായ സൂനി ഹക്സർ എന്ന കഥാപാത്രമായാണ് ആര്‍ട്ടിക്കിള്‍ 370 ൽ യാമി ഗൗതം എത്തുന്നത്. യാമിയെ കൂടാതെ പ്രിയാമണിയും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകൻ സുഹാസ് ജംഭാലെയ്ക്കൊപ്പം ആദിത്യ ധര്, അര്ജുൻ ധവാൻ, മൊണാല്‍ താക്കൂറും എന്നിവരും ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഈ മാസം 23നാണ് ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക