തെലുങ്കിലെ ഒന്നാം നമ്പര്‍ സിനിമാ താരം ചിരഞ്ജീവിയാണെന്നതില് സംശയമില്ല. പക്ഷേ പ്രഭാസടക്കമുള്ള യുവ തെലുങ്ക് താരങ്ങള്‍ രാജ്യമൊട്ടാകെ തിളങ്ങിയപ്പോൾ ചിരഞ്ജീവി തെല്ലൊന്നു പിന്നിലേക്ക് പോയി. എങ്കിലും ചിരഞ്ജീവിയുടേതായി വമ്പൻ സിനിമകളുടെ ആലോചനകള്‍ പിന്നാമ്പുറത്ത് നടക്കുന്നുണ്ട്. നടൻ ചിരഞ്ജീവിക്ക് ഒരു മുൻനിര സിനിമാ കമ്പനി വമ്പൻ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചിരഞ്ജീവി നായകനായി പാൻ ഇന്ത്യൻ ചിത്രമാണ് കമ്പനി ആലോചിക്കുന്നത്. ഇതിനായി ചിരഞ്ജിവിക്ക് പ്രതിഫലം 100 കോടി വാഗ്ദാനം ചെയ്തു എന്നും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. നിലവില്‍ ചിരഞ്ജീവി നായകനായി ഒരുങ്ങുന്ന ചിത്രം വിശ്വംഭരയാണ്.
ഒരു ഫാന്റസി ത്രില്ലറായ വിശ്വംഭര എന്ന ചിത്രം സംവിധാനം വസിഷ്ഠയാണ്. ചിരഞ്ജീവി സാധാരണക്കാരനായിട്ടാണ് ചിത്രത്തിൽ എത്തുക എന്നും ചിത്രത്തില്‍ ഡോറ ബാബു എന്നായിരിക്കും ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നും റിപ്പോര്‍ട്ടുകളുണ്ട്. തൃഷയാണ് നായികയായി എത്തുന്നത്. ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് കഥാപാത്രം എന്നതിനാല്‍ അന്നാട്ടിലെ ഭാഷാ ശൈലിയിലായിരിക്കും ചിരഞ്ജീവി പിന്തുടരുക. എങ്ങനെയാണ് ആ സാധാരണ മനുഷ്യൻ ചിത്രത്തില്‍ നായകനായി മാറുന്നത് എന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക