അടുക്കളയിൽ പല വീട്ടമ്മമാർക്കും തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് പാറ്റ ശല്യം. അടുക്കളയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ എങ്ങനെ തുരത്താം എന്ന് നോക്കാം. ഇതിനായി ഉപയോഗിക്കാവുന്ന ചില വസ്തുക്കൾ ആണ് പരിചയപ്പെടാൻ പോകുന്നത്.
പാറ്റകളിൽ നിന്നും വളരെ എളുപ്പത്തിൽ രക്ഷപ്പെടാൻ സഹായകരമായ ഒന്നാണ് ബോറിക് ആസിഡ്. വളരെ പെട്ടെന്ന് ഫലം ലഭിക്കുന്ന ഇവ ഉപയോഗിക്കുമ്പോൾ പക്ഷേ കുട്ടികളും വളർത്തുമൃഗങ്ങളും സമ്പർക്കത്തിൽ വരാതെ ശ്രദ്ധിക്കുകയും വേണം.
മറ്റൊരു പ്രകൃതിദത്ത മാർഗമാണ് വേപ്പെണ്ണ ഉപയോഗിക്കുന്നത്. വേപ്പെണ്ണയും വെള്ളവും ചേർത്ത് മിക്സ് ചെയ്ത പാറ്റകൾ ഉള്ള സ്ഥലത്ത് തളിക്കുന്നത് പാറ്റശല്യത്തിൽ നിന്ന് അടുക്കളയെ സംരക്ഷിക്കാൻ സഹായകരമാണ്. നാരങ്ങാനീര് പോലെ സിട്രസ് ധാരാളമായി അടങ്ങിയ പഴങ്ങൾ മുറികൾ, അടുക്കള എന്നിവിടങ്ങളിലെ മുക്കിലും മൂലയിലും സ്പ്രേ ചെയ്യുന്നത് പാറ്റകളെ തുരത്താൻ വളരെ മികച്ച മാർഗമാണ്.
പാറ്റ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബേക്കിംഗ് സോഡയും പഞ്ചസാരയും ചേർത്ത മിശ്രിതം വെക്കുന്നത് ഒരു പരിധിവരെ ഗുണം ചെയ്യും. പാറ്റകളെ ആകർഷിക്കുന്നതിന് പഞ്ചസാര സഹായിക്കുമ്പോൾ ബേക്കിംഗ് സോഡ അവയെ ഇല്ലായ്മ ചെയ്യുന്നതിന് ഗുണകരമാണ്.
വഴനയില ഇട്ട് തിളപ്പിച്ച വെള്ളം സ്പ്രേ ബോട്ടിലിൽ ആക്കി പാറ്റ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സ്പ്രേ ചെയ്യുന്നത് പാറ്റയെ അകറ്റാൻ വളരെ മികച്ച ഒരു മാർഗ്ഗമാണ്. മികച്ച പാറ്റ റിപ്പല്ലന്റ് ആയി ഉപയോഗിക്കാവുന്ന ഒന്നാണ് വിനാഗിരി.
വെള്ളത്തോടൊപ്പം വിനാഗിരി തുല്യ അളവിൽ എടുത്തതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്ത് പാറ്റ വരാൻ ഇടയുള്ള സ്ഥലങ്ങളിൽ തളിക്കുന്നത് പാറ്റയെ അകറ്റുന്നതിന് ഗുണം ചെയ്യും. വിനാഗിരിയുടെ രൂക്ഷഗന്ധമാണ് പാറ്റകളെ ആകർഷിച്ച് ഇല്ലാതാക്കാൻ സഹായിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക