രുചി മാത്രമല്ല ആരോഗ്യഗുണങ്ങളും ഏറെയുള്ള ഫലമാണ് സപ്പോട്ട. ചിക്കു എന്നു വിളിപ്പേരുള്ള ഈ പഴം പോഷക ഫലങ്ങൾ ധാരാളം അടങ്ങിയതാണ്. ഊർജ്ജവും ഉന്മേഷവും നൽകുന്ന സപ്പോട്ട മിൽക്ക് ഷേക്ക് ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ഫൈബർ ,മിനറലുകൾ അന്റി ഓക്സിഡന്റുകൾ എന്നിങ്ങനെ നിരവധി പോഷകമൂല്യങ്ങളാണ് ഇവയ്ക്ക് ഉള്ളത്. സപ്പോട്ടയുടെ ആരോഗ്യഗുണങ്ങൾ അറിയാം.
- വൈറ്റമിനുകളായ ബി,സി,ഇ, എന്നിവയ്ക്കുപുറമേ കാത്സ്യം, മഗിനീഷ്യം, പൊട്ടാസ്യം,മാൻഗനീസ്, ഫൈബർ ,മിനറലുകൾ അന്റി ഓക്സിഡന്റുകൾ എന്നിങ്ങനെ നിരവധി പോഷകമൂല്യങ്ങളാണ് ഇവയ്ക്ക് ഉള്ളത്.
- സപ്പോട്ടയിൽ കാത്സ്യം, ഫോസ്ഫറസ്, അയൺ ഇവ ധാരാളം ഉണ്ട്. ഇത് എല്ലുകളെ ശക്തമാക്കുന്നു. അയൺ, ഫോളേറ്റുകൾ, കോപ്പർ, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സെലെനിയം എന്നീ ധാതുക്കളും ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും എല്ലുകളുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യും.
- സപ്പോർട്ട സ്വാദിഷ്ടകരമായ പഴം എന്നതിലുപരി ഇതിൽ ധാരാളമായി അടങ്ങിയ ഫൈബർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ആസ്വദിച്ചു കൊണ്ടു തന്നെ ഭാരം കുറയ്ക്കാൻ കഴിയും.
- ദഹനത്തിന്റെ കാര്യത്തിൽ ഒരു സൂപ്പർ ഹീറോയാണ് സപ്പോട്ട. ഇത് ദഹന വ്യവസ്ഥ ത്വരിതപ്പെടുത്തുന്നു. മലബന്ധം കുറയ്ക്കുന്നു.
- വ്യായാമത്തിന് ശേഷം ക്ഷീണം തോന്നുണ്ടോ അപ്പോഴും നമുക്ക് സപ്പോർട്ടയെ ആശ്രയിക്കാം. ഇതിലെ കാർബോ ഹൈഡ്രേറ്റ് സാന്നിദ്ധ്യം നമ്മുടെ ക്ഷീണം കുറയ്ക്കും. മെറ്റബോളിസത്തിന് ഇത് വളരെയധികം സഹായിക്കും.
- ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ നമ്മുടെ പ്രതിരോധശേഷിക്കൂട്ടുന്നു. മഞ്ഞു കാലത്ത് ഉണ്ടാക്കുന്ന ജലദോഷത്തിന് ഇത് തടയിടും.
- സപ്പോർട്ടയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ,സി, എ എന്നീ വൈറ്റമിനുകൾ ത്വക്കിന്റെ നിറം വർദ്ധിപ്പിക്കുന്നു. ജീവകം എ, ബി, സി എന്നിവയും ആന്റി ഓക്സിഡന്റുകളും സപ്പോട്ടയിൽ ധാരാളം ഉണ്ട്. വായിലെ കാൻസർ ഉൾപ്പെടെയുള്ളവ തടയാൻ ഇതിനു കഴിയും.
- സൗന്ദര്യവർധനവിന് – ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യ വർധനവിനും സപ്പോട്ട സഹായിക്കും. സപ്പോട്ട പതിവായി കഴിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ സഹായിക്കും. ഇത് തലമുടിയെയും ചർമത്തെയും ആരോഗ്യമുള്ളതാക്കും. ചർമത്തിലെ ചുളിവുകൾ അകറ്റാനും സഹായിക്കും.
- സപ്പോട്ടയിൽ വൈറ്റമിൻ എ ധാരാളം ഉണ്ട്. ഇത് കണ്ണുകളെ ആരോഗ്യമുള്ളതാക്കുന്നു. വൈറ്റമിൻ സി ഉള്ളതിനാൽ രോഗപ്രതിരോധശക്തിയേകുന്നു. ചർമത്തെ ആരോഗ്യമുള്ളതാക്കുന്നു. ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങള് തടയുന്നു.
- വൈറ്റമിൻ എ, കാർബോഹൈഡ്രേറ്റ് ഇവ അടങ്ങിയതിനാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നല്ലതാണ്. ഉദരസംബന്ധമായ അസുഖങ്ങൾക്കും പരിഹാരമാണിത്. ഗർഭിണികൾക്ക് രാവിലെയുണ്ടാകുന്ന അസ്വസ്ഥതകൾക്കും ഗർഭകാലത്തെ ക്ഷീണത്തിനും എല്ലാം പരിഹാരമേകാൻ സപ്പോട്ട സഹായിക്കും. കൊളാജന്റെ നിർമാണത്തിനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക