കൊച്ചി: പ്രേമലു പതിനാല് തവണ തീയറ്ററിൽ കണ്ട ആരാധികയ്ക്ക് ഭാവന സ്റുഡിയോസിന്റെ വക പ്രത്യേക സമ്മാനം. പ്രേമലു സിനിമ പതിനാലു തവണ തീയറ്ററിൽ കണ്ടു എന്ന് ഭാവന സ്റ്റുഡിയോസ് ഇൻസ്റ്റ ഗ്രാം പേജിൽ കമന്റ് ഇട്ട കൊല്ലം സ്വദേശിയായ ആരാധിക ആര്യ ആർ കുമാറിനാണ് ടിക്കറ്റില്ലാതെ തന്നെ എത്ര തവണ വേണമെങ്കിലും പ്രേമലു തീയറ്ററിൽ കാണുവാനുള്ള സൗകര്യമൊരുക്കി പ്രേമലു ടോപ് ഫാൻ പാസ് ഇഷ്യു ചെയ്തത് .
ഭാവന സ്റുഡിയോസിന്റെ പ്രതിനിധി കൊല്ലത്തുള്ള ആര്യയുടെ വീട്ടിലെത്തിയാണ് ഈ സർപ്രൈസ് സമ്മാനം ആര്യയ്ക്ക് കൈമാറിയത്. “താങ്ക് യു ഭാവന സ്റ്റുഡിയോസ്. ഇനി ഞാൻ പ്രേമലു കണ്ട് കണ്ട് മരിക്കും ” എന്ന്നാണ് പാസ് ലഭിച്ച ശേഷം ആര്യ സമൂഹമാധ്യമത്തിൽ കുറിച്ചത് .
ഫെബ്രുവരി 9നാണ് പ്രേമലു തീയറ്ററുകളിൽ എത്തിയത്. ഗിരീഷ് എഡിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ചിത്രം ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി നേടി. കളക്ഷനിലും കുതിപ്പ് ഉണ്ടായി. പിന്നാലെ വന്ന ചിത്രങ്ങൾക്കൊപ്പം കിടപിടിച്ച് ഇതുവരെ ആഗോളതലത്തിൽ നേടിയിരിക്കുന്നത് 75 കോടിക്കടുത്താണെന്നാണ് അനൗദ്യോഗിക കണക്ക്.
ഒട്ടും വൈകാതെ തന്നെ പ്രേമലു 100 കോടി തൊടുമെന്നാണ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക