ചിരഞ്ജീവി നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് വിശ്വംഭര. ചിരഞ്ജീവിയുടെ ഒരു ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും ഈ ചിത്രം. വസിഷ്ഠ മല്ലിഡിയാണ് വിശ്വംഭര സംവിധാനം ചെയ്യുന്നത്. ചിരഞ്ജീവി നായകനാകുന്ന വിശ്വംഭരയിലെ നായികമാരെ കുറിച്ചുള്ളതാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ചിരഞ്ജീവിയുടെ നായികയായി എത്തുന്നത് തൃഷയാണ്. ഇഷ ചൗളയും രമ്യ പശുപലേടിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. രമ്യ പശുപലേടി ചിരഞ്ജീവിക്കൊപ്പമുള്ള ഒരു ഫോട്ടോ ഷെയർ ചെയ്തിരുന്നു. വസിഷ്ഠ മല്ലിഡിക്കും ചിരഞ്ജീവിക്കും നന്ദിയും പറഞ്ഞിരുന്നു രമ്യ.
മഹേഷ് ബാബു നായകനായി ഒടുവിലെത്തിയ ചിത്രം ഗുണ്ടൂര്‍ കാരത്തിന് വേണ്ടി വലിയൊരു വീടിന്റെ സെറ്റ് നിര്‍മിച്ചിരുന്നു. ആ സെറ്റിലാണ് വിശ്വംഭരത്തിന്റെ ഗാന രംഗത്ത് ചിരഞ്ജീവിയും നായിക തൃഷയും എത്തുന്നത് എന്നൊരു റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ചിരഞ്ജീവി സാധാരണക്കാരനായിട്ടാണ് വസിഷ്ഠയുടെ പുതിയ ചിത്രത്തില്‍ വേഷമിടുക എന്നും ഡോറ ബാബു എന്നായിരിക്കും ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നും വിവരമുണ്ട്. ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് ചിരഞ്ജീവിയുടെ കഥാപാത്രം. എങ്ങനെയാണ് ആ സാധാരണ മനുഷ്യൻ ചിത്രത്തില്‍ നായകനായി മാറുന്നത് എന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന ഘടകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക