കേന്ദ്ര സംസ്ഥാന സർക്കാരുകൾ റേഷൻ വ്യാപാരികളോട് കാണിക്കുന്ന നിഷേധാത്മക നിലപാടുകൾക്ക് എതിരെ നാളെ സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ റേഷൻ കടകളടച്ച് പ്രതിഷേധിക്കും. സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ മാർച്ച് ഏഴിന് റേഷൻ കടകൾ അടച്ചിട്ട് ജില്ലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തുമെന്ന് വ്യാപാരി സംയുക്ത സമര ഭാരവാഹികൾ അറിയിച്ചു. കേരള സംസ്ഥാന റേഷൻ ഡീലേഴ്സ് കോർഡിനേഷൻ കമ്മിറ്റിയും മാർച്ച് 7 ന് ജില്ല,സംസ്ഥാന കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
പൊതു വിതരണ മേഖലയോടുള്ള അവഗണന കേന്ദ്ര സംസ്ഥാന സർക്കാറുകൾ അവസാനിപ്പിക്കുക, റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കുക, കെ ടി പി ഡി എസ് ആക്ടിലെ അപാകതകൾ പരിഹരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ സംഘടനകൾ ആയ എ കെ ആർ ആർ ഡി എ, കെ ആർ ഇ യു( സിഐടിയു ), എസ് ആർ ആർ ഡി എ എന്നിവർ ഉൾപ്പെട്ട സംയുക്ത സമര സമിതി കടകളടച്ച് സമരം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക