മലയാളത്തില്‍ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി അവതരിപ്പിച്ച ‘ഭ്രമയുഗം’. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ എന്നതായിരുന്നു ഭ്രമയുഗത്തിന്റെ പ്രധാന പ്രത്യേകത.
ഭൂതകാലം എന്ന ചിത്രത്തിലൂടെ നേരത്തെ ശ്രദ്ധ നേടിയ സംവിധായകന് രാഹുല്‍ സദാശിവന് ഒരുക്കിയ ചിത്രം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ് ഭ്രമയുഗം. തീയേറ്ററുകളിൽ മികച്ച റിപ്പോർട്ടുകളുമായി ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. ഇതിനോടകം 60 കോടി ക്ലബ്ബിൽ ചിത്രം ഇടം നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
മാർച്ച് 15 ന് ഭ്രമയുഗം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവിലൂടെയായിരിക്കും ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. തിയേറ്ററുകളിലെത്തി ഒരു മാസം തികയുമ്പോഴാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.
ഫെബ്രുവരി 15 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മമ്മൂട്ടിയെ കൂടാതെ അര്ജുന് അശോകനും സിദ്ധാര്‍ഥ് ഭരതനുമാണ് ഉടനീളമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമാല്‍ഡ ലിസും മണികണ്ഠനുമാണ് മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
തിരക്കഥ ഒരുക്കിയതും സംവിധായകൻ രാഹുൽ സദാശിവൻ തന്നെയാണ്. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക