കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ പൊടിയൻ ആദ്യമായ് സംവിധാനം ചെയ്യുന്ന ‘മനസാ വാചാ’ നാളെ മുതൽ തിയറ്ററുകളിലെത്തും. തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രമാണ് ‘മനസാ വാചാ’.
ദിലീഷ് പോത്തനാണ് നായകൻ. ഒരു മുഴുനീള കോമഡി എന്റർടൈനറാണ് ‘മനസാ വാചാ’. മജീദ് സയ്ദാണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ഒനീൽ കുറുപ്പാണ് സഹനിർമ്മാതാവ്.
പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ‘ധാരാവി ദിനേശ്’ എന്ന കഥാപാത്രത്തെയാണ് ദിലീഷ് പോത്തൻ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലർ, ടീസർ, പ്രൊമോ സോങ്ങ് എന്നിവ പുറത്തുവിട്ടിട്ടുണ്ട്. ‘മനസാ വാചാ കർമ്മണാ’ എന്ന പേരിൽ എത്തിയ പ്രൊമോ സോങ്ങ് ജാസി ഗിഫ്റ്റാണ് ആലപിച്ചത്. സുനിൽ കുമാർ പികെ വരികളും സംഗീതവും ഒരുക്കിയ ഗാനം യൂട്യൂബ് ട്രെൻഡിങ്ങിലാണ്. ട്രെയിലറും ടീസറും റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലാണ്.
മലയാളത്തിലെ പുതിയ ഫിലിം പ്രൊഡക്ഷൻ കമ്പനിയായ ‘സ്റ്റാർട്ട് ആക്ഷൻ കട്ട്’ നിർമ്മാണം വഹിക്കുന്ന ചിത്രമാണിത്. ശ്രീനിവാസൻ നായക കഥാപാത്രത്തെ അവതരിപ്പിച്ച ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ ഹിറ്റടിച്ച ഡയലോഗാണ് ‘സ്റ്റാർട്ട് ആക്ഷൻ കട്ട്’. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു പ്രൊഡക്ഷൻ കമ്പനിക്ക് സിനിമയിലൂടെ ഹിറ്റായ ഡയലോഗ് പേരായി നൽകുന്നത്. നിലവിൽ അമേരിക്കയിലും ഇന്ത്യയിലും ഓഫീസുള്ള ഈ നിർമ്മാണ കമ്പനിയുടെ ആദ്യ സംരംഭമാണ് ‘മനസാ വാചാ’.
പ്രതികരിക്കാൻ ഇവിടെ എഴുതുക