ലോക വനിതാ ദിനമായ മാർച്ച് എട്ടിന് പാർവതി തിരുവോത്തിന്റെ ‘ഉയരെ’ റീ റിലീസ് ചെയ്യുന്നു. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനു അശോകൻ സംവിധാനം ചെയ്ത ചിത്രമാണിത്.
തിരുവനന്തപുരം, കൊച്ചി ലുലു മാളിലുള്ള പി.വി.ആർ സ്ക്രീനുകളിലാണ് ചിത്രം വെള്ളിയാഴ്ച പ്രദർശിപ്പിക്കുന്നത്. തിരുവനന്തപുരത്ത് വെെകുന്നേരം 6.35നും കൊച്ചിയിൽ ഉച്ചയ്ക്ക് 2.15നുമാണ് പ്രദർശനം.
സ്നേഹിച്ച പുരുഷനിൽ നിന്നും ആസിഡ് ആക്രമണത്തിന് ഇരയായി ഒടുവിൽ ആ വേദനകളെ അതിജീവിച്ച് പൈലറ്റാവുക എന്ന ലക്ഷ്യത്തിനു പിന്നാലെ പായുന്ന പല്ലവിയെന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ഉയരെ പറഞ്ഞത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ചിത്രം തിളങ്ങിയിരുന്നു.
ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പാർവ്വതി എത്തുന്നത്. അന്തരിച്ച സംവിധായകന് രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്റെ ആദ്യചിത്രമായ ‘ഉയരെ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്.
സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തൻ, അനാർക്കലി തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നു. മുകേഷ് മുരളീധരൻ ഛായാഗ്രഹണം നിർവഹിച്ചു. മഹേഷ് നാരായണൻ എഡിറ്റിങ്ങും. റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് ഗോപീസുന്ദറാണ് സംഗീതം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക