ശരീരത്തിന്റെ താപനില നിയന്ത്രിച്ച് നിർത്താനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്ന സ്വാഭാവിക പ്രക്രിയയാണ് വിയർക്കൽ. എന്നാൽ ചില സാഹചര്യങ്ങളിൽ വിയർപ്പിനൊപ്പം ദുർഗന്ധവും വമിക്കുന്നതോടെയാണ് പലർക്കും ഇതൊരു തലവേദനയായി മാറുന്നത്.
വിയർപ്പുകൊണ്ടു മാത്രമായിരിക്കില്ല ചർമ്മത്തിൽ കാണപ്പെടുന്ന ബാക്റ്റീരിയകളും ശരീര ദുർഗന്ധത്തിന് കാരണമാകുന്നു. ശരീരത്തിലെ രോമം സ്ഥിരമായി ഷേവ് ചെയ്തുകൊണ്ടോ കൂടുതലായി വിയർക്കുന്ന ഭാഗങ്ങൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കിയും അലൂമിനിയം ക്ലോറൈഡ് അടങ്ങിയ ദുർഗന്ധനാശിനിയുപയോഗിച്ചുകൊണ്ടോ ശരീര ദുർഗന്ധം കുറച്ച് നിർത്താം.
ചില വഴികളിലൂടെ ശരീര ദുർഗന്ധം കുറയ്ക്കാൻ പറ്റുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. “വെളുത്തുള്ളി,ഇഞ്ചി എന്നിവ കഴിക്കുന്നത് കുറയ്ക്കുക. ഇതിന്റെ ഗന്ധം വിയർപ്പിലൂടെ പുറത്തു വരാം.
ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളടങ്ങിയ ആരോഗ്യകരമായ ആഹാരക്രമം പാലിക്കുന്നതും ശരീരദുർഗന്ധം നിയന്ത്രിക്കാൻ സഹായിക്കും.
അസഹ്യമായ വിയര്‍പ്പ് നാറ്റമുള്ളവര്‍ മഞ്ഞള്‍ അരച്ച് ദേഹത്ത് നന്നായി പുരട്ടി കുളിക്കുക. ആഴ്ചയിലൊരു തവണയെങ്കിലും മഞ്ഞള്‍ തേച്ച് കുളി ശീലമാക്കിയാല്‍ അമിതമായ വിയര്‍പ്പ് ഗന്ധം നിയന്ത്രിച്ച് നിർത്താൻ കഴിയും. ഉലുവാപ്പൊടി പുരട്ടി മേലുകഴുകുന്നതും നല്ല കാര്യമാണ്. ചന്ദനം അരച്ച് ശരീരത്തില്‍ പുരട്ടി കുളിക്കുന്നത് വിയര്‍പ്പ് മണം പോവാന്‍ ഏറെ ഫലപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക