കേന്ദ്ര തൊഴില്‍, ഉദ്യോഗ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ (ഇ.എസ്.ഐ.സി.) നഴ്സിങ് ഓഫീസറുടെ ഒഴിവുകൾ. 1,930 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ജനറല്‍-892, ഇ.ഡബ്ല്യു.എസ്.-193, ഒ.ബി.സി.-446, എസ്.സി.-235, എസ്.ടി.-164 എന്നിങ്ങനെയാണ് സംവരണം. ആകെയുള്ളതില്‍ 168 ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്ക് നീക്കിവെച്ചതാണ്.
ശമ്പള സ്കെയില്‍: ലെവല്‍-7 ആണ്.
30 വയസ്സ് കവിയരുത് പ്രായം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെയും ഇളവ് ലഭിക്കും.
യോഗ്യതയുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ www.upsc.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷ ഓണ്‍ലൈനായി www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി സമര്‍പ്പിക്കണം. മാര്‍ച്ച് ഏഴുമുതല്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 27 നു വൈകീട്ട് ആറുവരെയാണ് . ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തല്‍ വരുത്തേണ്ടവര്‍ക്ക് മാര്‍ച്ച് 28 മുതല്‍ ഏഴുദിവസം അതിന് സമയം ലഭിക്കും.
അതേസമയം, അനധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് സിബിഎസ്ഇ. അഖിലേന്ത്യ തലത്തില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.
മറ്റ് മാര്‍ഗങ്ങള്‍ മുഖേനെയുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഇന്ത്യയിലെവിടെയും നിയമനം ഉണ്ടാവുന്നതാണ്. മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ 11 വരെയാണ് അപേക്ഷിക്കാനുള്ള അവസരം.വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. https://www.cbse.gov.in/newsite/recruitment.html
പ്രതികരിക്കാൻ ഇവിടെ എഴുതുക