ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ.വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി, കെ, ഫൈബര്‍ തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തും. അവക്കാഡോ പോലെ തന്നെ നിരവധി ഗുണങ്ങള്‍ ഉള്ളതാണ് അവക്കാഡോ ഓയിലും.
ഒലീവ് ഓയിലിന് സമാനമായി മോണോസാച്ചുറേറ്റഡ് ഫാറ്റ്സ് ധാരാളം അടങ്ങിയതാണ് അവക്കാഡോ ഓയിൽ. അവശ്യ ഫാറ്റി ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ എ, ഡി, ഇ, ഫൈറ്റോസ്റ്റെറോളുകൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. അവക്കാഡോ ഓയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
മോണോസാച്ചുറേറ്റഡ് ഫാറ്റ്സ് ധാരാളം അടങ്ങിയ അവക്കാഡോ ഓയിൽ പാചകത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
അവക്കാഡോ ഓയിലിലെ ഉയർന്ന അളവിലുള്ള ഒലിക് ആസിഡും ആന്റിഓക്സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ശരീരത്തിലെ വീക്കം കുറയ്ക്കാനും സന്ധിവാതം പോലുള്ള അവസ്ഥകളുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയതാണ് അവക്കാഡോ ഓയില്‍. അതിനാല്‍ ഇവ ദഹനത്തെ മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ല ഉറവിടമാണ് അവക്കാഡോ ഓയിൽ. ഇത് വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. അതിനാല്‍ അവക്കാഡോ ഓയിൽ പോഷക സമ്പന്നമായ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുന്നത് ഈ വിറ്റാമിനുകളുടെ ലഭ്യത വർധിപ്പിക്കും.
അവക്കാഡോ ഓയിലില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കുറയ്ക്കാന്‍ ഇവ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും ഇവ സഹായിക്കും.
വിറ്റാമിന്‍ ഇയും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ അവക്കാഡോ ഓയില്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും, ചര്‍മ്മം തിളങ്ങാനും സഹായിക്കും.
അവക്കാഡോ ഓയിലിൽ കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന രണ്ട് ആന്റിഓക്സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
അവക്കാഡോ ഓയിലിൽ ധാരാളം ഫൈബർ അടങ്ങിയതിനാൽ ദഹനപ്രശ്നങ്ങൾ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു. ദഹനം സുഗമമാക്കി വയറിലെ അസ്വസ്ഥതകളും അസിഡിറ്റിയും ഇല്ലാതാക്കാനും ഈ എണ്ണ സഹായിക്കുന്നു.
മോണോസാച്ചുറേറ്റഡ് ഫാറ്റ്സ് ധാരാളം അടങ്ങിയ അവക്കാഡോ ഓയിൽ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
അവക്കാഡോ ഓയിലിലെ ഒലിക് ആസിഡിന്റെ ഉയർന്ന ഉള്ളടക്കം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിലൂടെയും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇത് ഗുണം ചെയ്യും.
ചീത്ത കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് അവക്കാഡോ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കാം. ഹൃദയ സംബന്ധമായ രോഗങ്ങൾ വരുന്നത് കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.
ചർമ്മത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ഉത്തമമാണ് അവക്കാഡോ ഓയിൽ. ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നീ ഘടകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക