മലയാളത്തില്‍ ഈ വര്‍ഷം റിലീസ് ചെയ്യപ്പെട്ട സിനിമകളില്‍ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയില്‍ മുന്നിലെത്തിയ ചിത്രങ്ങളില്‍ ഒന്നാണ് ആട്ടം. നവാഗതനായ ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ അപൂര്‍വ്വമായ ചേംബര്‍ ഡ്രാമ വിഭാഗത്തില്‍ പെട്ട ഒന്നായിരുന്നു.
ചലച്ചിത്രമേളകളിലും തിയറ്ററകളിലും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്ത ചിത്രമാണ് ‘ആട്ടം’. ഐഎഫ്എഫ്കെയിൽ മികച്ച മലയാളം ചിത്രമായി തിരഞ്ഞെടുത്ത സിനിമയാണ് ‘ആട്ടം’.
ഇപ്പോഴിതാ ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയാണ് ആട്ടം സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി സംപ്രേഷണം ഇന്ന് മാർച്ച് 11-ാം തീയതി മുതൽ ആരംഭിച്ചു.
ജോയി മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത്ത് ജോയിയാണ് ആട്ടം നിർമിച്ചിരിക്കുന്നത്. വിനയ് ഫോർട്ട്, സറിൻ ഷിഹാബ്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവരാണ് ആട്ടത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
അനിരുദ്ധ അനീഷാണ് ഛായാഗ്രഹകൻ. മഹേഷ് ഭുവനേന്ദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ബേസിൽ സി.ജെയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.ജനുവരി 5 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് രണ്ടാഴ്ച കൊണ്ട് നേടിയത് ഒന്നര കോടി രൂപയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
വന്‍ താരനിരയില്ലാത്ത ഒരു ചിത്രത്തെ സംബന്ധിച്ച് നേട്ടമാണ് ഇത്. ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു ആട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക