വളരെ കുറച്ച് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളൂവെങ്കിലും അവതരണ മികവുകൊണ്ട് ആരാധക മനസ്സിൽ ഇടം നേടിയ താരമാണ് നിതാ പിള്ള. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ‘പൂമരം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് താരം പിന്നീട് സുരേഷ് ഗോപി നായകനായി എത്തിയ ‘പാപ്പൻ’ എന്ന ഹിറ്റ് ചിത്രത്തിന്റെയും ഭാഗമായി.
സുരേഷ് ഗോപിയുടെ മകളായി ജോഷി ചിത്രത്തിൽ വിൻസി എബ്രഹാം ഐപിഎസ് എന്ന വേഷം നീത മനോഹരമായി കൈകാര്യം ചെയ്തു. അഭിനയത്തിനൊപ്പം മോഡലിങ്ങിലും സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം തങ്കമണി തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ദിലീപ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
ഇപ്പോഴിതാ താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പിങ്ക് കളർ ചുരിദാറിൽ സ്റ്റൈലൻ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ മേക്കപ്പ് നിർവഹിച്ചിരിക്കുന്നത് മേക്കപ്പ് ആർട്ടിസ്റ്റ് ഷിബിൻ ആന്റണിയാണ്. സ്റ്റൈലൻ ലുക്കിലുള്ള താരത്തിന്റെ ഔട്ട്ഫിറ്റ് സൂരി മാർക്കറ്റ് എന്ന ക്ലോത്തിങ് ബ്രാൻഡിന്റേതാണ്. കിടിലൻ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് സൗരവ് കാളി ആണ്.
പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ എന്നിവർ ഒരുമിക്കുന്ന ‘വർഷങ്ങൾക്കുശേഷം’, മമ്മൂട്ടി ചിത്രം ‘ബസ്സുക്ക’ എന്നിവയാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ പ്രോജക്ടുകൾ. ഫിറ്റ്നസിന് അതീവ ശ്രദ്ധ നൽകുന്ന നീതാ പിള്ള നിലവിൽ മോഡലിങ്ങിൽ സജീവമാണ്. ജിമ്മിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം താരം പങ്കുവെക്കാറുണ്ട്. വളരെ പെട്ടെന്നാണ് ഇവ ആരാധകർ ഏറ്റെടുക്കാറ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക