കണ്ണില്‍ നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്ന കണ്ണിനെ ബാധിക്കുന്ന ഗ്ലോക്കോമ. കണ്ണിനുള്ളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോഴാണ് ഇത്തരത്തില്‍ കേടുപാടുകള്‍ വരുന്നത്, വേണ്ട രീതിയിൽ ശ്രദ്ധ കദൗതില്ലെങ്ങിൽ അത് കാഴ്ച കുറയാനും അന്ധതയ്ക്കും കാരണമാവുകയും പിന്നീട് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാതെ വരികയും ചെയ്യും.
ഇന്ത്യയില്‍ ഏകദേശം 11.9 ദശലക്ഷം ഗ്ലോക്കോമ രോഗികളുണ്ട് അവരില്‍ 8.9 ദശലക്ഷം അന്ധത ബാധിച്ചവരാണ്. ഇന്ത്യയിലെ 12.8ശതമാനം അന്ധതയ്ക്കും കാരണം ഗ്ലോക്കോമയാണ്. 40 വയസും അതിനു മുകളിലുമുള്ള ആളുകളില്‍ നടത്തിയ സാംക്രമികരോഗശാസ്ത്രപരമായ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് ഇന്ത്യൻ ജനതയിൽ 2.7 മുതല്‍ 4.3ശതമാനം വരെ ഗ്ലോക്കോമ വ്യാപനമുണ്ടെന്നാണ്.
ഗ്ലോക്കോമയുടെ കാരണം
- സാധാരണയായി 40 വയസിനു മുകളിലുള്ള ആളുകള്‍
- രക്താതിമര്‍ദ്ദവും പ്രമേഹവും ഉള്ള രോഗികള്‍
- തീവ്രമായ മയോപിയ അല്ലെങ്കില്‍ ഹൈപ്പറോപിയ
- കുടുംബത്തില്‍ വേറെ ആർക്കെങ്കിലും ഉണ്ടെങ്കില്‍
- കണ്ണിന് പരിക്ക് അല്ലെങ്കില്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെങ്കില്‍
- കനം കുറഞ്ഞ കോര്‍ണിയകള്‍
- പാരമ്പര്യം
- ഉയര്‍ന്ന ഇന്‍ട്രാ ഒക്യുലര്‍ മര്‍ദ്ദം
ദീര്‍ഘകാല കോര്‍ട്ടികോസ്റ്റീറോയിഡ് ഉപയോഗം
രോഗം പുരോഗമിക്കുമ്പോള്‍ കാണിക്കുന്ന ലക്ഷണങ്ങള്‍
- മങ്ങിയതോ അവ്യക്തമായതോ ആയ കാഴ്ച.
- കണ്ണ് വേദന: കണ്ണുകള്‍ക്കും തലയ്ക്ക് ചുറ്റും കഠിനമായ വേദന.
- ലൈറ്റുകള്‍ക്ക് ചുറ്റും നിറമുള്ള പ്രഭാവലയം ഉള്ളതുപോലെ തോന്നുക.
- കണ്ണ് വേദനയ്ക്കൊപ്പം ഓക്കാനവും ഛര്‍ദ്ദിയും.
- കണ്ണ് ചുവപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക