ഇടുക്കി : ഇടുക്കിയിൽ പന്നിയാറിലെ റേഷൻ കട ആക്രമിച്ച് കാട്ടാന. ചക്ക കൊമ്പനാണ് ഇതിന് മുൻപ് റേഷൻ കട ആക്രമിച്ചത്. ആന റേഷൻ കടയുടെ ചുമരുകൾ ഇടിച്ച് തകർത്തു. ഫെൻസിങ് തകർത്താണ് ചക്കക്കൊമ്പൻ അകത്ത് പ്രവേശിച്ചത്. ഇന്ന് പുലർച്ചെ 3.30 യോട് കൂടിയാണ് ആന റേഷൻ കട ആക്രമിച്ചത്.
മുൻപ് അരിക്കൊമ്പൻ സ്ഥിരമായി വിളയാടിയിരുന്ന സ്ഥലമായിരുന്നു പന്നിയാർ എസ്റ്റേറ്റിലെ ഈ റേഷൻ കട. അന്ന് റേഷൻ കട സ്ഥിരമായി തകർക്കുന്നതിനാല്‍ റേഷൻ കൊടുക്കാൻ പറ്റാത്ത അവസ്ഥ വന്നതോടെയാണ് അരിക്കൊമ്പനെ ഇവിടുന്ന് മാറ്റി, പിന്നീട് റേഷൻ കട പുതുക്കി പണിഞ്ഞു.
അരിക്കൊമ്പൻ പോയതിന് ശേഷം വലിയ രീതിയിലുള്ള അക്രമങ്ങളെന്നും ഈ ഭാഗത്ത് ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ ചക്കക്കൊമ്പൻ ഈ മേഖലയിൽ ഇറങ്ങി വലിയ തരത്തിലുള്ള അക്രമങ്ങളാണ് ചെയ്യുന്നത്.
അതേസമയം, കോഴിക്കോട് കക്കയത്ത് കര്‍ഷകന്റെ മരണത്തിന് കാരണമായ കാട്ടുപോത്തിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കാട്ടുപോത്തിനെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാകും. കക്കയം ഫോറസ്റ്റ് ഓഫീസ് രാവിലെ പത്തിന് കര്‍ഷകരും നാട്ടുകാരും ഉപരോധിക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കക്കയം സ്വദേശി അബ്രഹാം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക