ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സികോ, വടക്കേ അമേരിക്ക എന്നി രാജ്യങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകും. ഇനി 126 വർഷങ്ങള്‍ക്ക് ശേഷമാകും ഇങ്ങനെയൊരു സമ്പൂർണ സൂര്യഗ്രഹണം വീണ്ടും സംഭവിക്കുക.
പൂർണ്ണ സൂര്യഗ്രഹണം ഏകദേശം 7.5 മിനിറ്റ് നീണ്ടുനിൽക്കുമെന്നാണ് കണക്കുകൂട്ടൽ. 50 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ആയിരിക്കും ഇതെന്നാണ് വിവരം. ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം കാണാന്‍ കഴിയില്ല. ചന്ദ്രന്റെ സാമീപ്യവും ദൂരെയുള്ള സൗര പശ്ചാത്തലവും ആളുകൾക്ക് കാണാൻ സാധിക്കുന്ന മനോഹരമായ ഒരു ആകാശ കാഴ്ച സൃഷ്ടിക്കും.
ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കുകയും കൊറോണ എന്ന സൂര്യന്റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം നടന്നുവെന്ന് പറയാൻ സാധിക്കുക. അതായത് പകൽ സന്ധ്യയായെന്ന പ്രതീതിയായിരിക്കും തോന്നുക. ആ പകലിൽ നക്ഷത്രങ്ങൾ കാണാൻ സാധിച്ചേക്കാം. 32 ലക്ഷത്തോളം ആളുകൾക്ക് നഗ്ന നേത്രങ്ങൾ കൊണ്ട് ഈ പ്രതിഭാസത്തെ കാണാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകളില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക