മുടികൊഴിച്ചിൽ പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്നമാണ്. മുടികൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ച വർധിപ്പിക്കാൻ സഹായിക്കുന്ന നിരവധി പ്രതിവിധികൾ ഇന്നുണ്ട്.
മുടികൊഴിച്ചിൽ വേഗത്തിൽ മാറ്റാൻ സഹായിക്കുന്നതാണ് റോസ്മേരി. മുടികൊഴിച്ചിൽ, ചൊറിച്ചിൽ തുടങ്ങിയ വിവിധ പ്രശ്നങ്ങൾക്കുമുള്ള പ്രകൃതിദത്തമായ മാർഗമാണ് റോസ്മേരി. മുടി നല്ല ഉള്ളോടെ വളരാൻ റോസ്മേരി ഏറെ സഹായിക്കും.
റോസ് മേരിയിലുള്ള ആൻ്റിഓക്സിഡൻ്റ് സംയുക്തങ്ങൾ ആരോഗ്യകരമായ രോമകൂപങ്ങളെയും മുടി വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്നു. തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ റോസ്മേരി ഓയിൽ നല്ലതാണ്. ഇത് രോമകൂപങ്ങളിലേക്കുള്ള പോഷകങ്ങളും ഓക്സിജനും മെച്ചപ്പെടുത്തുന്നതിലൂടെ മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്നു.
രക്ത വിതരണത്തിന്റെ അഭാവം മുടി കൊഴിയുന്നതിനും മുടി വളർച്ചാ ചക്രത്തെ തടസ്സപ്പെടുത്തുന്നതിലേക്കും നയിക്കും. റോസ്മേരി രക്തചംക്രമണവും നാഡീവളർച്ചയും മെച്ചമാക്കും. റോസ്മേരിയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരൻ, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
മുടിയിൽ പുരട്ടുന്ന ഷാംപൂവിനൊപ്പം റോസ് മേരി ഉപയോഗിക്കാവുന്നതാണ്. തല കഴുകാൻ ഉപയോഗിക്കുന്ന ഷാംപൂവിനൊപ്പം കുറച്ച് തുള്ളി റോസ് മേരി ഓയിൽ കൂടി മിക്സ് ചെയ്യുന്നത് തലയോട്ടി നന്നായി വ്യത്തിയാക്കാൻ സഹായിക്കും.
ദിവസവും ഉപയോഗിക്കുന്ന മറ്റ് എണ്ണകൾക്കൊപ്പം റോസ്മേരി ചേർക്കാവുന്നതാണ്. ഒലീവ് ഓയിൽ, വെളിച്ചെണ്ണ എന്നിവയ്ക്ക് ഒപ്പം ഇതും കൂടി ചേർത്ത് ഉപയോഗിക്കാം.
മുടി കഴുകാൻ ഏറ്റവും മികച്ചതാണ് റോസ് മേരി ടീ. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ബാക്ടീരിയിൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ മുടിയ്ക്ക് ഒരുപാട് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക