ഡബ്ബ് വേർഷനില്ലാതെ തമിഴ്നാട്ടിൽ നിന്നും 50 കോടി കളക്ഷൻ ലഭിക്കുന്ന ആദ്യ അന്യഭാഷ ചിത്രം എന്ന നേട്ടവും ‘മഞ്ഞുമ്മൽ ബോയ്സ്’ സ്വന്തമാക്കിക്കഴിഞ്ഞു. ആഗോളതലത്തിൽ ഏറ്റവുമധികം കളക്ഷൻ കിട്ടിയ മലയാള ചിത്രവും ‘മഞ്ഞുമ്മൽ ബോയ്സ്’ ആണ്.
ഫെബ്രുവരി 22-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ‘ഗുണാ കേവ്സ്’ ഉം അതിനോടനുബന്ധിച്ച് നടന്ന യഥാർഥ സംഭവത്തെയും ആസ്പദമാക്കി ഒരുക്കിയ ഒരു സർവൈവൽ ത്രില്ലറാണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ കേരളത്തിലും തമിഴ്നാട്ടിലുമായാണ് ഷൂട്ട് ചെയ്തത്.
ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. ആദ്യദിനം ആദ്യ ഷോ മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം ഇതുവരെ നേടിയ കളക്ഷൻ 170.50 ഓളം കോടിയാണെന്ന് പ്രേമുഖ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇനി 4.5കോടി കൂടി കിട്ടിയാൽ 2018നെ മഞ്ഞുമ്മൽ ബോയ്സ് മറികടക്കുമെന്നും ഇവർ വ്യക്തമാക്കുന്നു. 2018, മഞ്ഞുമ്മൽ ബോയ്സ്, പുലിമുരുകൻ, ലൂസിഫർ, പ്രേമലു എന്നീ ചിത്രങ്ങളാണ് നിലവിൽ ടോപ് ഫൈവിൽ ഉള്ള മലയാള സിനിമകൾ.
അതേസമയം, മഞ്ഞുമ്മൽ ബോയ്സിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ശ്രീനാഥ് ഭാസി ഇനി തമിഴിൽ അഭിനയിക്കുന്നു. പാ രഞ്ജിത് നിർമ്മിക്കുന്ന തമിഴ് ചിത്രത്തിൽ ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക