ബിജെപി വിളിച്ചാൽ വിളിപ്പുറത്തെത്തുന്നവരാണ് കോൺഗ്രസ് നേതാക്കളെന്ന് പി.ജയരാജന്റെ വിമർശനം. വിളിക്കുന്നതിന് മുൻപേ ബിജെപി കൂടാരത്തിലേക്ക് കോൺഗ്രസുകാർ പോകുകയാണെന്നും പി ജയരാജൻ പറഞ്ഞു. വടകര ലോക്സഭ മണ്ഡല സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായ് വടകര നടക്കു താഴെ സൗത്ത് മേഖല കൺവെർഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നുഅദ്ദേഹം.
വടകര ലോക്സഭ മണ്ഡല സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ പ്രചാരണ പ്രവർത്തനങ്ങളുമായി അനുബന്ധിച്ച് നടന്ന വടകര നടക്കു താഴെ സൗത്ത് മേഖല കൺവെർഷനിലാണ് കോൺഗ്രസ് നേതാക്കൾക്കളുടെ ബിജെപി പ്രീണനത്തെ കുറിച്ച് പി ജയരാജൻ ആഞ്ഞടിച്ചത്. ബി.ജെ പി വിളിച്ചാൽ വിളിപ്പുറത്തെത്തുന്നവരാണ് കോൺഗ്രസ് നേതാക്കളെന്നും വിളിക്കുന്നതിന് മുമ്പെ ബി.ജെ പി കൂടാരത്തിലേക്ക് പോകുകയാണ് കോൺഗ്രസുകാരെന്നും പി ജയരാജൻ വിമർശനം ഉന്നയിച്ചു.
രാജ്യത്ത് കോൺഗ്രസിന് പത്ത് വർഷവും കേരളത്തിൽ എട്ടു വർഷവുമായി അധികാരമില്ലാതായിട്ടെന്നും അപ്പോൾ അധികാരമുള്ളയിടത്തേക്ക് ചേക്കേറുകയാണ് മുൻമുഖ്യമന്ത്രിമാരുടെ മക്കൾ വരെയുള്ള കോൺഗ്രസുകാരെന്നും പി ജയരാജൻ വ്യക്തമാക്കി.
വിവിധ എൽഡിഎഫ് നേതാക്കൾ കൺവെൻഷനിൽ പങ്കെടുത്തു. കടത്തനാട്ടിലെ കളരി ഗുരിക്കൻമരുടെയും പര്യടനനത്തിന്റെ ഭാഗമായി കെ കെ ശൈലജ ടീച്ചർ സന്ദർശനം നടത്തി. കടത്തനാടൻ അങ്കത്തട്ടിൽ വിജയതിലകമണിയാൻ പൊരുതാനുറച്ച ടീച്ചർക്ക് വാളും പരിചയും നൽകിയാണ് മുഹമ്മദ് ഗുരിക്കൾ സ്വീകരിച്ചത്.” മുഹമ്മദ്ഗുരിക്കളോടൊപ്പം കൊച്ചു കുട്ടികളായ കളരിപഠിതാക്കളും വിജയാശംസകളുമായ് ശൈലജ ടീച്ചറെ വരവേൽക്കാനായി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക