‘സുരറൈ പോട്ര്’ എന്ന സുധ കൊങ്കര- സൂര്യ ചിത്രത്തിന് ശേഷം രണ്ടുപേരും വീണ്ടും ഒന്നിക്കുന്ന ‘പുറനാനൂറ്’ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സൂര്യ ആരാധകർ. ചിത്രത്തിന്റെ ടീസറും പ്രധാന കഥാപാത്രണങ്ങളെയും എല്ലാം അണിയറ പ്രവർത്തകർ നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. എന്നാലിപ്പോൾ ചിത്രം വരാൻ വൈകുമെന്ന് അറിയിച്ചിരിക്കുകയാണ് സൂര്യ.
‘പുറനാനൂറിന് കൂടുതൽ സമയം വേണം. ഈ സിനിമ വളരെ സവിശേഷവും ഞങ്ങളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നതുമാണ്. ഞങ്ങളുടെ ഏറ്റവും മികച്ചത് നിങ്ങൾക്ക് നൽകാൻ വേണ്ടി ശ്രമിക്കുന്നു. എത്രയും പെട്ടന് തന്നെ ചിത്രീകരണത്തിലേക്ക് പോകും. നിങ്ങളുടെ നിരന്തരമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’. എന്നാണ് സൂര്യ എക്സിൽ ഷെയർ ചെയ്തത്.
ചിത്രത്തിൽ ദുൽഖർ സൽമാനും നസ്രിയ ഫഹദും അഭിനയിക്കും, ഇവരെ കൂടാതെ വിജയ് വര്‍മയും പുറനാനൂറിന്റെ ഭാഗമാകും . 2ഡി എന്റർടൈൻമെന്റിന്റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
ജി വി പ്രകാശ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് . ജി വിയുടെ നൂറാമത്തെ ചിത്രം കൂടിയാണിത്. ഒരു ക്ലാസിക് തമിഴ് സാഹിത്യകൃതിയാണ് ‘പുറനാനൂറ് ‘.
പ്രതികരിക്കാൻ ഇവിടെ എഴുതുക