മലപ്പുറം: മലപ്പുറം എടപ്പാൾ മേൽപ്പാലത്തിൽ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവറായ പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) മരിച്ചു. തൃശൂർ ഭാഗത്ത് നിന്ന് എത്തിയ കെഎസ്ആർടിസി ബസും എതിർ ദിശയിൽ വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം നടന്നത്.
കൂട്ടിയിടിയിൽ തകർന്ന പിക്കപ്പ് വാനിനുള്ളിൽ രാജേന്ദ്രൻ കുടുങ്ങിപ്പോയിരുന്നു. പിക്കപ്പ് വാനില്‍ കുടുങ്ങിയ രാജേന്ദ്രനെ ഫയര്‍ഫോഴ്സ് എത്തി രണ്ടരമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. പിക്കപ്പ് വാന്‍ വെട്ടിപ്പൊളിച്ചാണ് രാജേന്ദ്രനെ പുറത്തെടുത്തത്. പരിക്കേറ്റ മറ്റു യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റ മറ്റ് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഓരോ നിമിഷവും നിരവധി വാഹനങ്ങളാണ് എടപ്പാള്‍ മേല്‍പ്പാലം വഴി കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ അപകടത്തെ തുടര്‍ന്ന് വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. കെ.എസ്.ആർ.ടി.സി. ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക