ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്ത കഥാപാത്രവുമായി ശ്വേതാ മേനോൻ എത്തുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ‘ബദൽ’ തീയറ്ററുകളിലേക്ക്. ഏപ്രിൽ അഞ്ചിന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അജയൻ ആണ്.
ശ്വേതാ മേനോനെ കൂടാതെ ഗായത്രി സുരേഷ്, ജോയ് മാത്യു, സലിംകുമാർ, സംവിധായകൻ പ്രിയനന്ദനൻ, സന്തോഷ് കീഴാറ്റൂർ, സിദ്ധാർത്ഥ് മേനോൻ, അനീഷ് ജി മേനോൻ, അനൂപ് അരവിന്ദ്, ഐ എം വിജയൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ പുതുമുഖ താരമായ നീതു തോമസ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വനമേഖലകളിൽ വളർന്നു വന്ന സായുധ പോരാളികളെ കുറിച്ചുള്ള അന്വേഷണത്തോടൊപ്പം അധികാര വ്യവസ്ഥയുടെ അടിച്ചമർത്തലുകൾക്കും ചൂഷണങ്ങൾക്കും എതിരെ ശക്തമായ താക്കീതുമായെത്തുന്ന ചിത്രം അൾട്ടർനേറ്റ് സിനിമാസിന്റെ ബാനറിൽ ജോസഫ് വർഗീസ് ഇലഞ്ഞിക്കൽ ആണ് നിർമ്മിക്കുന്നത്.
റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഡോക്ടർ മധു വാസുദേവ് എന്നിവരുടെ വരികൾക്ക് ബിജി പാൽ സംഗീതം പകർന്നിരിക്കുന്നു. മുരുകേശൻ പാടവയൽ ആണ് ചിത്രത്തിലെ ഗോത്ര ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധം ദൃശ്യവൽക്കരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് റെജി പ്രസാദ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക