ജി വി പ്രകാശ് കുമാര്‍, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് രവിചന്ദ്രന്‍ രചനയും സംവിധാനവും ചെയ്ത ഡിയര്‍ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഏപ്രില്‍ 11 ന് തിയറ്ററുകളില്‍ എത്തും. റൊമാന്റിക് കോമഡി വിഭാഗത്തിൽ പെടുന്ന ഡിയറിന്റെ സംഗീതം നൽകിയിരിക്കുന്നതും ജി വി പ്രകാശ് കുമാര്‍ തന്നെയാണ്. വരുണ്‍ ത്രിപുരനേനി, അഭിഷേക് രാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ജഗദീഷ് സുന്ദരമൂര്‍ത്തിയാണ് ഡിയറിന്റെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. രുകേഷ് എഡിറ്റിംഗ്, പ്രഗതീശ്വരന്‍ പണീര്സെല്വം കലാസംവിധാനം, പ്രൊഡക്ഷന്‍ സൗണ്ട് മിക്സിംഗ് രാഘവ് രമേശ്, സൗണ്ട് ഡിസൈന്‍ രാഘവ് രമേശ്, സൗണ്ട് മിക്സ് ഉദയ് കുമാര്‍ ടി, ഹരിപ്രസാദ് എം എ, വസ്ത്രാലങ്കാരം അനുഷ മീനാക്ഷി നൃത്തസംവിധാനം രാജു സുന്ദരം, ബ്രിന്ദ, അസര്‍, വരികള്‍ കാര്‍ത്തിക് നേത, അറിവ്, ഏകദേശി, ജികെബി, വിണ്ണുലക കവി.
അതേസമയം റിബല്‍ ആണ് ജി വി പ്രകാശിന്റേതായി നിലവിൽ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം. പ്രേമലുവിലൂടെ മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടിയ മമിത ബൈജുവിന്റെ തമിഴ് അരങ്ങേറ്റമാണ് ഈ റിബൽ. നവാഗത സംവിധായകൻ നികേഷ് ആര് എസ് ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. കേരളത്തിലെ കോളെജില്‍ പഠിക്കാനെത്തുന്ന തമിഴ് യുവാവാണ് ജി വി പ്രകാശ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രം.
വെങ്കിടേഷ് വി പി, ഷാലു റഹിം, കരുണാസ്, ആദിത്യ ഭാസ്കര്‍, കല്ലൂരി വിനോദ്, സുബ്രഹ്മണ്യ ശിവ, രാജേഷ് ശര്‍മ്മ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായക കഥാപാത്രം കൈകാര്യം ചെയ്യുന്ന ജി വി പ്രകാശ് കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക