തിരുവനന്തപുരം: സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഭാഗ്യശാലിയെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പിന് ഇനി രണ്ടുദിവസം മാത്രം. നറുക്കെടുപ്പ് മാര്‍ച്ച് 27ന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും. സമ്മർ ബമ്പർ ഒന്നാം സമ്മാനം ലഭിക്കുന്ന വിജയിയെ കാത്തിരിക്കുന്നത് 10 കോടി രൂപയാണ്.
50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനും നല്‍കും. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. 250 രൂപയാണ് ടിക്കറ്റ് വില.
കേരള സർക്കാർ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വൈകീട്ട് 3 മണിയോടെ ഫലം അറിയാൻ സാധിക്കും. തൊട്ടടുത്ത ദിവസത്തെ പത്രങ്ങളിലും സമ്പൂർണ ഫലം അറിയാം.
ജനുവരി 26നു മന്ത്രി കെ.എന്‍ബാലഗോപാല്‍ ആണ് ഭാഗ്യക്കുറി പ്രകാശനം ചെയ്തത്. സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി ചലചിത്ര താരം സോനാ നായര്‍ക്ക് നല്‍കിയായിരുന്നു പ്രകാശനം.കഴിഞ്ഞ വർഷം ഒന്നാം സമ്മാനം പത്ത് കോടി അടിച്ചത് എറണാകുളത്ത്. ജോൺ എന്ന ഏജൻ്റ് വിറ്റ SE 222282 ടിക്കറ്റിനാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപ SB 152330 ടിക്കറ്റിനാണ്. എറണാകുളം ജില്ലയിൽ തന്നെയുള്ള വിനോദ് ജോസഫ് എന്ന ഏജൻറ് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക