സാധാരണ നമ്മള്‍ക്ക് പല്ല് പോയാലും പല്ല് വരുമ്പോള്‍ അത്ര വേദന അനുഭവപ്പെട്ടെന്ന് വരികയില്ല. എന്നാല്‍, ഒരു പ്രായം കഴിയുമ്പോൾ വരുന്ന അണപ്പല്ല് അസാധാരണമാം വിധ വേദനയായിരിക്കും. നമ്മളുടെ വായയില്‍ എല്ലാ പല്ലുകളും വന്ന് കഴിഞ്ഞതിന് ശേഷം മാത്രമാണ് ഈ അണപ്പല്ല് വരിക. ഇതിനെ വിസ്ഡം ടീത്ത് എന്നാണ് പറയുന്നത്.
ദന്തനിരയിലെ മൂന്നാമത്തെ അണപ്പല്ലാണ് വിസ്ഡം ടൂത്ത്. മോണകളിൽ നിന്ന് പുറത്തേക്ക് വരുന്ന അവസാന പല്ലുകളാണ് അവ. മുകളിലും താഴെയുമായി നാല് പല്ലുകളാണ് ഇത്തരത്തിൽ ഉണ്ടാകുക. ഇവ വരുമ്പോൾ ഉണ്ടാകുന്ന പല്ലുവേദന വളരെയധികം അസ്വസ്ഥതയും വേദനയും ഉളവാക്കുന്നതാണ്. ഇത് മൂലം നിങ്ങളുടെ മോണകൾ വീർക്കുകയും പ്രശ്ന ബാധിത പ്രദേശത്ത് നീർക്കെട്ട് ഉണ്ടാവുകയും ചെയ്യും.
ആരോഗ്യ വിദഗ്ദ്ധർ പറയുന്നതനുസരിച്ച് നമ്മള് വലുതായതിന് ശേഷം വരുന്ന പല്ലായതുകൊണ്ടാണ് വിസ്ഡം ടീത്ത് എന്ന വിളിക്കുന്നത് എന്നതാണ്. എല്ലാവരും വിചാരിക്കുന്നത് ഈ പല്ല് എല്ലാവരിലും കാണുകയില്ല. നിലവില്‍ 56 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഈ വിസ്ഡം ടീത്ത് ഉള്ളത്. പലര്‍ക്കും ഉള്ള ഒരു സംശയമാണ് എന്തുകൊണ്ട് ഈ അണപ്പല്ല് വരുമ്പോള്‍ മാത്രം ഇത്ര വേദന എന്നത്. ചിലര്‍ക്ക് നീര് വരും. ചിലര്‍ക്ക് അണപ്പല്ല് വരുമ്പോള്‍ നല്ലപോലെ പനിപോലും പിടിച്ചെന്ന് വരും. ചിലര്‍ക്ക് മോണയില്‍ അണുബാധ ഉണ്ടാകാനും സാധ്യതയുണ്ട്.
എല്ലിന്റെ വലിപ്പം കുറഞ്ഞ് പോകുന്നതാണ് പലപ്പോഴും ഈ വേദന ഉണ്ടാക്കുന്നതിനു കാരണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. പല്ല് ഏത് ഭാഗത്താണോ വരുന്നത് ആ ഭാഗത്ത് നല്ല കടുത്ത വേദന അനുഭവപ്പെടും. ചിലപ്പോള്‍ കവിളില്‍ നീര് വന്നിരിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അഥുപോലെ, വായ തുറക്കാന്‍ പറ്റാത്ത അവസ്ഥ, ആഹാരം കഴിക്കുമ്പോള്‍ വേദന എന്നിവയെല്ലാം അനുഭവപ്പെടാം. ഇത് കൂടാതെ, ചെവിക്കും തലയിക്കും തൊണ്ടക്കും അസഹനീയമായ വേദന അനുഭവപ്പെടാം. അതുപോലെ, ചിലപ്പോള്‍ കൈകളിലേയ്ക്ക് നീരിറക്കം ഉണ്ടാകുമ്പോഴുള്ളപോലത്തെ വേദനയും അനുഭവപ്പെടാം.
പൊതുവേ ഈ പല്ല് വന്നാല്‍ വായിൽ സ്ഥലമില്ലെങ്കില്‍ മറ്റു പല്ലുകള്‍ക്കും ഡാമേജ് ഉണ്ടാക്കും ഇത്തരം സന്ദര്‍ഭത്തില്‍ എല്ലാം വിസ്ഡം ടീത്ത് എടുത്ത് കളയാറാണ് പതിവ്. അതുപോലെ, പല്ല് ചെരിഞ്ഞ് വന്നാല്‍ സാധാരണ പല്ല് എടുക്കുന്നത് പോലെ എടുത്ത് നീക്കം ചെയ്യാനും സാധിക്കുകയില്ല. ചില കേസില്‍ സർജറി ആവശ്യമായി വരും. അണപ്പല്ല് വന്നതിന് ശേഷവും വേദനയും ബുദ്ധിമുട്ടുകളും ഉണ്ടെങ്കില്‍ ഒരു ഡോക്ടറെ കണ്ട് കൃത്യമായ പരിശോധനകള്‍ നടത്താന്‍ മറക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക